ഏഷ്യാനെറ്റ്‌ ഓണം 2023

ഒപ്പം എന്നും എപ്പോഴും ഓഗസ്റ്റ് 28 , ഉത്രാടം ദിനത്തിൽ ഉച്ചക്ക് 12 മണിക്ക് ഇന്നസെന്റിന്റെയും മാമുക്കോയയുടെയും സിനിമ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ പ്രശസ്തസംവിധായകരായ പ്രിയദർശനും സത്യൻ അന്തിക്കാട് ചേർന്ന് പങ്കുവയ്ക്കുന്ന ” ഒപ്പം എന്നും എപ്പോഴും

സിങ്കപ്പൂർ ഓണം നൈറ്റ് 2023 ഒരു മണിക്ക് സുരേഷ് ഗോപി , കെ എസ് ചിത്ര , സുരാജ് വെഞ്ഞാറമൂട് , രമേഷ് പിഷാരടി , മധു ബാലകൃഷ്ണൻ , നവ്യ നായർ , ഹരീഷ് കണാരൻ , നിത്യ മാമൻ തുടങ്ങിയവർ പങ്കെടുത്ത സിങ്കപ്പൂർ ഓണം നൈറ്റ് 2023

 പൂക്കാലം ഓഗസ്റ്റ് 28 , ഉത്രാടം ദിനത്തിൽ വൈകുന്നേരം 4 മണിക്ക് പ്രണയത്തിന്റെയും നഷ്ടത്തിന്റെയും കണ്ടെത്തിയ കുടുംബ രഹസ്യങ്ങളുടെയും ഒരു യാത്രയുമായി വിജയരാഘവൻ ശ്രേദ്ധേയമായി കഥാപാത്രത്തെ അവതരിപ്പിച്ച പൂക്കാലം

പാച്ചുവും അത്ഭുതവിളക്കും ഓഗസ്റ്റ് 28 , ഉത്രാടം ദിനത്തിൽ രാത്രി 7.30 ന് ഫഹദ് ഫാസിൽ , മുകേഷ് , വിനീത് , ശാന്തി കൃഷ്ണ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായ പാച്ചുവും അത്ഭുതവിളക്കും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര ഓഗസ്റ്റ് 29 ,  ഉച്ചക്ക് 12.30 ന് പ്രത്യേക പരിപാടി  അറുപത്തിന്റെ നിറവിൽ വാനമ്പാടി കെ എസ് ചിത്ര.

ജാനകി ജാനേ ഓഗസ്റ്റ് 29 , വൈകുന്നേരം 4 മണിക്ക് സൈജു കുറുപ്പും നവ്യ നായരും പ്രധാനകഥാപാത്രങ്ങളായ ഫാമിലി എന്റെർറ്റൈനെർ ജാനകി ജാനേ

2018 ഓഗസ്റ്റ് 29 , രാത്രി 7 മണിക്ക് മലയാളികൾ നേരിട്ട് കണ്ട മഹാപ്രളയത്തിന്റെ ഭീകരത അഭ്രപാളിയിലൊതുക്കി മാനവികതയുടെ അടയാളം പോലെ സൂക്ഷിച്ചുവയ്ക്കാവുന്ന , താരസമ്പന്നമായ സൂപ്പർഹിറ്റ് ചലച്ചിത്രം 2018